നോള്‍ കാര്‍ഡ് ടോപ് അപ് തുക വര്‍ധിപ്പിക്കുന്നു, 20 ദിര്‍ഹമാകും

ദുബായ്- ജനുവരി 15 മുതല്‍ നോള്‍ കാര്‍ഡിനുള്ള ടോപ് അപ് തുക വര്‍ധിപ്പിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. 20 ദിര്‍ഹമായിരിക്കും കുറഞ്ഞ തുക. നിലവില്‍ 5 ദിര്‍ഹമാണ്്.

നോള്‍ കാര്‍ഡില്‍ 15 ദിര്‍ഹം കുറഞ്ഞ ബാലന്‍സ് ഉണ്ടായിരിക്കണമെന്നും ആര്‍.ടി.എ അറിയിച്ചു. മെട്രോ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്കില്‍ ഒരു റൗണ്ട് ട്രിപ്പ് കവര്‍ ചെയ്യുന്നതിന് ആവശ്യമായ തുകയാണ് 15 ദിര്‍ഹം. ഇതാണ് എല്ലാവരുടെയും നോള്‍ കാര്‍ഡില്‍ മിനിമം ബാലന്‍സ് ആയി ഉണ്ടാകേണ്ടത്.
ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍ എന്നിവയുള്‍പ്പെടെ ദുബായിലുടനീളമുള്ള പൊതുഗതാഗതത്തിന് പണം നല്‍കുന്നതിന് ഉപയോഗിക്കുന്ന കാര്‍ഡ് ആണ് നോള്‍ കാര്‍ഡ്. ടാക്‌സി നിരക്കുകള്‍, പാര്‍ക്കിംഗ്, പബ്ലിക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകള്‍ എന്നിവയ്ക്കും നോള്‍ കാര്‍ഡ് ഉപയോഗിക്കാം.

 

Tags

Latest News