Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നിരോധിത പ്രദേശങ്ങളുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ 30 മാസം വരെ ജയില്‍, 25,000 റിയാല്‍ പിഴ

ജിദ്ദ - അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. നിരോധിത കരാതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണം. നിരോധിത പ്രദേശങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മണ്‍തിട്ടകളും ഉപയോഗിച്ച് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
വാണിംഗ് ബോര്‍ഡുകള്‍ മറികടന്ന് നിരോധിത അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് അതിര്‍ത്തി സുരക്ഷാ നിയമം അനുസരിച്ച് 30 മാസം വരെ തടവും 25,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. അതിര്‍ത്തികള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഇവിടങ്ങളിലൂടെ കടന്നുപോകുന്നവരും രാജ്യത്തെ നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം. നിയമ ലംഘകരെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും അതിര്‍ത്തി സുരക്ഷാ സേന പറഞ്ഞു.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

Latest News