Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവിന്റെ പൊതുമാപ്പ്; മക്ക പ്രവിശ്യയില്‍ മോചിതരായത് 4358 തടവുകാര്‍

ജിദ്ദ - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം മക്ക പ്രവിശ്യയില്‍ 4,358 തടവുകാര്‍ക്ക് ലഭിച്ചതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. മക്ക പ്രവിശ്യയില്‍ 11.1 കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങള്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് കഴിഞ്ഞ വര്‍ഷം തിരിച്ചുപിടിച്ചു. മക്ക പ്രവിശ്യയില്‍ ആറു ടണ്‍ മയക്കുമരുന്നുകള്‍ സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്നതിന് ഗവര്‍ണറേറ്റ് മേല്‍നോട്ടം വഹിച്ചു.
സിവില്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട പൗരന്മാരുടെ 3,426 കേസുകള്‍ പരിഹരിക്കുകയും 36,000 കോടതി വിധികള്‍ നടപ്പാക്കുകയും ചെയ്തു. മക്ക പ്രവിശ്യയില്‍ 5,940 തൊഴില്‍ കേസുകള്‍ക്കും പരിഹാരം കണ്ടതായും ഗവര്‍ണറേറ്റ് അറിയിച്ചു.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

Latest News