ദുബായില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വാട്‌സാപ് വഴി ബുക്ക് ചെയ്യാം

ദുബായ്- ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാട്‌സാപ് വഴി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും കഴിയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

ആര്‍ടിഎയുടെ മഹ്ബൂബ് ചാറ്റ്‌ബോട്ടില്‍ 0588009090 എന്ന നമ്പറില്‍ സേവനം ലഭ്യമാണ്.

'ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും ആധികാരികതയുള്ളതാണ്, അതിനാല്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ആര്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷെയ്ഖ് പറഞ്ഞു.

'അറബിയിലും ഇംഗ്ലീഷിലും ഈ സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഫീസ് അടയ്ക്കാനും കഴിയും= അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News