വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ- ഖത്തറില്‍ വാഹനാപകടത്തില്‍പെട്ട്  പരിക്കേറ്റ്   ഹമദ് ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന ‍ മുറത്തുമൂലയില്‍ ജസീര്‍(42)മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മുക്കം ഗോതമ്പറോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ജനുവരി മൂന്നിന് വൈകിട്ട് നാലു മണിക്ക് ജസീര്‍ ഓടിച്ച ടാങ്കര്‍  ഖത്തറിലെ അബൂ നക്‌ല സ്ട്രീറ്റില്‍ വെച്ച് മറ്റൊരു ടാങ്കറിന്റെ പുറകിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തു.  മൃതദേഹം ഹമദ് ആശുപ്രതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകാൻ കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഭാര്യ: റസീന. മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥി ഫാത്തിമ റജ, കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നജ ഫാത്തിമ, നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ജസ ഫാത്തിമ എന്നീ മൂന്ന് പെണ്‍ മക്കളാണ്. സഹോദരിമാര്‍: സറീന, റഹീന, റസ്‌ല, ജാമാതാക്കള്‍: മുജീബ് കുനിയില്‍, നാസര്‍ ചേന്ദമംഗല്ലൂര്‍, നാസര്‍ തേക്കുംകുറ്റി.

Latest News