നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

തളിപ്പറമ്പ്-സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
2023 മെയ്മാസം മുതല്‍ നവംബര്‍ വരയുള്ള കാലയളവിലാണ് ഇത്രയും പണം തട്ടിയെടുത്തത്. ഭര്‍ത്താവും വീട്ടുകാരും അറിയാതെയാണ് വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണം പണയംവെച്ച് ഇവര്‍ യുവാവ്  നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്. മടക്കിതരാമെന്ന ഉറപ്പിന്‍മേല്‍ നല്‍കിയ പണം തിരിച്ചുകിട്ടുകയോ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായത്.  
തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരി ഇതുവരെ ഇയാളെ നേരില്‍ കണ്ടിരുന്നില്ല.
വഞ്ചനകുറ്റത്തിനാണ് പോലീസ് കേസെടുത്തത്.   

 

Latest News