Sorry, you need to enable JavaScript to visit this website.

അമ്മയാവാന്‍ പോകുന്നുവെന്ന  സന്തോഷം പങ്കുവച്ച് അമല പോള്‍

മുംബൈ- അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അമല പോള്‍. നിറവയര്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് അമലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു.താരങ്ങള്‍ അടക്കമുള്ളവര്‍ അമലയ്ക്ക് ആശംസകളുമായി എത്തി. 2023 നവംബറില്‍ ആണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. അതേസമയം അമല പങ്കുവച്ച നിറവയര്‍ ചിത്രങ്ങള്‍ക്കുനേരെ വിമര്‍ശനങ്ങളും ഉയരുന്നു. ആദ്യം കുഞ്ഞ്, പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി എന്ന് ചോദിച്ചകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്.നേരത്തെ ബോളിവുഡ് താരം ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോഴും സമാന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ആലിയ നേരിട്ട് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ അമല പോള്‍ കമന്റുകളെ തള്ളിയിരിക്കുകയാണ്. ഗുജറാത്ത് സ്വദേശിയായ ജഗദ് നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഒഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ്. അമല പോളിന്റെ രണ്ടാംവിവാഹമാണ്. 2014 ല്‍ ആണ് സംവിധായകന്‍ എ.എല്‍. വിജയ്യുമായുള്ള അമലയുടെ ആദ്യ വിവാഹം. 2017 ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബയ് സ്വദേശി ഭവ്നിന്ദര്‍ സിംഗുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഭവ്നിന്ദര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപിച്ച് അമല രംഗത്തുവന്നിരുന്നു.


 

Latest News