റിയാദില്‍ നിര്യാതയായ ഖദീജയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മലപ്പുറം-ഉംറ നിര്‍വ്വഹിക്കാന്‍ പോയി റിയാദില്‍ വെച്ച് മരിച്ച പെരിന്തല്‍മണ്ണ മാനത്ത്മംഗലം കുന്നുംപുറം പരേതനായ കുറുപ്പംതൊടി മുഹമ്മദ് ഹാജിയുടെ ഭാര്യ ചേങ്ങരത്തൊടി ഖദീജ(75)യുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഖബറടക്കും.നാളെ രാവിലെ 6.25 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച് ശേഷം മാനത്തുമംഗലം ജുമാമസ്്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും.തുടര്‍ന്ന് ഖബറടക്കും.നാലു പെണ്‍മക്കള്‍ക്കൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ കഴിഞ്ഞ 19 നാണ് ഖദീജ ഉംറക്ക് പോയത്.തീര്‍ഥാടനം കഴിഞ്ഞ് മടങ്ങവേ റിയാദില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും കിംഗ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

Latest News