ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

ജിദ്ദയില്‍ കൊല്ലപ്പെട്ട സൗദി യുവാവ് മുഹമ്മദ് ബിന്‍ റാജിഹ് അല്‍സുബൈഇ. വലത്ത്: പ്രതികളായ എത്യോപ്യക്കാര്‍.

ജിദ്ദ - നഗരത്തിനു സമീപം വിജനമായ മലമ്പ്രദേശത്ത് സൗദി പൗരന്‍ വെടിയേറ്റ് മരിച്ചു. മലമ്പ്രദേശത്തു വെച്ച് സൗദി പൗരന് വെടിയേറ്റതായി ജിദ്ദ പോലീസില്‍ വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
സൗദി യുവാവ് മുഹമ്മദ് ബിന്‍ റാജിഹ് അല്‍സുബൈഇ ആണ് കൊല്ലപ്പെട്ടതെന്നും എത്യോപ്യക്കാരായ രണ്ടു യുവാക്കളാണ് കൊലപാതകം നടത്തിയതെന്നും സാമൂഹികമാധ്യമങ്ങളിലൂടെ സ്വദേശികള്‍ പറഞ്ഞു. കൃത്യത്തിനു ശേഷം തായിഫിലേക്ക് രക്ഷപ്പെട്ട പ്രതികള്‍ ജിസാന്‍ വഴി സൗദിയില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് കുടുംബം ഒരു ലക്ഷം റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഘാതകരായ എത്യോപ്യക്കാരുടെ ഫോട്ടോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

Latest News