Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജമൗലിയുടെ അടുത്ത പടം 1500 കോടി  ബജറ്റില്‍, മഹേഷ് ബാബു നായകന്‍ 

ഹൈദരാബാദ്-മഹേഷ് ബാബുവിന്റെ വമ്പന്‍ റിലീസ് ഗുണ്ടൂര്‍ കാരത്തിന്റെ ആവേശത്തിലാണ് ആരാധകര്‍.ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടിക്കറ്റുകള്‍ എല്ലാം വേഗത്തില്‍ വിറ്റഴിഞ്ഞു എന്നാണ് റിലീസിനു മുമ്പേ കേള്‍ക്കുന്ന വിവരം. മഹേഷ് ബാബുവിന്റെ അടുത്ത സിനിമ എസ്എസ് രാജമൗലിക്ക് ഒപ്പമാണ്.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കാനാണ് രാജമൗലി ആഗ്രഹിക്കുന്നത്. വിഎഫ്എക്‌സിനടക്കം വലിയ പ്രാധാന്യം നല്‍കുന്ന ചിത്രം ഒരുങ്ങുന്നത് 1500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ 500 കോടി ബഡ്ജറ്റില്‍ ഒരു സിനിമ ഒരുങ്ങുക എന്ന് പറയുമ്പോള്‍ തന്നെ ആവേശമാണ്. ഇത്രയും വലിയ ബജറ്റുമായി രാജമൗലി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഉയരുന്നു. ആമസോണ്‍ കാടുകളുടെ പശ്ചാത്തലത്തില്‍ പറയുന്ന അഡ്വഞ്ചര്‍ സിനിമയായിരിക്കും വരാനിരിക്കുന്നത്. . പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നു. ലൊക്കേഷന്‍ ഹണ്ടിലാണ് സംവിധായകനും സംഘവും. ഏപ്രിലിലൂടെ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വര്‍ധിപ്പിച്ചു. 110 കോടിയാണ് ഈ ചിത്രത്തിനായി വാങ്ങുന്നത്. ഗുണ്ടൂര്‍ കാരത്തിന് 70 കോടിക്കും 80നും ഇടയിലാണ് താരം വാങ്ങിയത്.ആര്‍ആര്‍ആറിന് ലാഭവിഹിതവും പ്രതിഫലവും അടക്കം രാജമൗലിക്ക് 200 കോടിക്ക് അടുത്ത് ലഭിച്ചിരുന്നു.

Latest News