Sorry, you need to enable JavaScript to visit this website.

വനിതാ ഡോക്ടറുടെ സന്ദേശങ്ങള്‍ ചോര്‍ത്തി എം.ഡിക്ക് അയച്ചു; പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ

പയ്യന്നൂര്‍-യുവവനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പ്രചരിപ്പിച്ചുവെന്ന് കാണിച്ച് എ.ഡി.ജി പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
ആയുര്‍വേദ മേഖലയില്‍ ചികിത്സ നടത്തുന്ന പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവ വനിത ഡോക്ടറുടെ പരാതിയിലാണ് മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശി സുലൈമാനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ നവംബര്‍ 28-ന്  മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി അറിയാതെ മൊബൈല്‍ ഫോണ്‍ വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത പ്രതി അതിലെ സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. പിന്നീട് ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയുടെ കുടുംബക്കാര്‍ക്കും മറ്റും അയച്ചുകൊടുക്കുകയും ചെയ്ത് ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുള്ള അന്വേ ഷണത്തിലൊടുവിലാണ് പ്രതിയെ കണ്ടെത്തി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള പരിചയമാണ് പ്രതിക്ക് ഫോണ്‍ ഹാക്ക് ചെയ്യാന്‍ സൗകര്യമായത്.

അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം

ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍

ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു

Latest News