ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു

പാലക്കാട്- പെരുവെമ്പില്‍ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയിലെ ജീവനക്കാരിയായ പെരുവെമ്പ് പുണ്യംകാവ് തോട്ടുപാലം റിഥത്തില്‍ നര്‍മ്മദ(28)യെയാണ് അര്‍ദ്ധരാത്രിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് രാധാകൃഷ്ണനെ പോലീസ് ചോദ്യം ചെയ്തു.
രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ചതിനു ശേഷം കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്. മാതാപിതാക്കള്‍ നേരത്തേ മരിച്ചതിനു ശേഷം പാലക്കാട്ടെ ചേരിപ്രദേശത്ത്  ജീവിച്ച് സ്വന്തം നിലക്ക് പഠിച്ചാണ് നര്‍മ്മദ ജോലി സമ്പാദിച്ചത്. അതിനുശേഷമാണ് പെരുവെമ്പില്‍ സ്ഥലം വാങ്ങി വീടുവെച്ചത്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്ന് നര്‍മ്മദയുടെ അമ്മൂമ്മ രഞ്ജിതം പോലീസിനോട് പറഞ്ഞു. പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.

സുരേഷ് ഗോപി സ്റ്റൈല്‍ വേണ്ട; എസ്.ഐയോട് പരസ്യമായി കയര്‍ത്ത് എം.എല്‍.എ

അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം

Latest News