എന്റെ പൊന്നേ... വില ഇനിയും കുറഞ്ഞാല്‍ മതിയായിരുന്നു

കൊച്ചി- സ്വര്‍ണത്തിന്റെ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ കുറവ്. ജനുവരി നാലിന് ഗ്രാമിന് 40 രൂപ വീതം പവന് 320 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം പവന് 46480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5810 രൂപയാണ് വില.

ജനുവരി മൂന്നാം തിയ്യതിയും നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞതോടെ പവന് 200 രൂപ കുറവ് അനുഭവപ്പെട്ടിരുന്നു. വെള്ളിയുടെ വിലയിലും കുറവുണ്ട്. 

ജനുവരി ഒന്നാം തിയ്യതി 46840 രൂപ പവനുണ്ടായിരുന്നത് ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47000 രൂപയായിരുന്നു. പിന്നാലെ മൂന്നാം തിയ്യതി 200 രൂപ കുറഞ്ഞ് 46800 രൂപയും ജനുവരി നാലിന് 320 രൂപ കുറഞ്ഞ് 46480 രൂപയുമായി.

Latest News