ബലാല്‍സംഗ കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിന് കീഴടങ്ങാന്‍ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു

കൊച്ചി- നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനുവിന് കീഴടങ്ങാന്‍ ഹൈക്കോടതി പത്തു ദിവസത്തെ സമയം അനുവദിച്ചു. പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലാണ് പത്തു ദിവസത്തെ സമയം കോടതി അനുവദിച്ചത്. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ലെങ്കില്‍ പി ജി മനു കീഴടങ്ങേണ്ടിവരും. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷയില്‍ വൈകാതെ തീരൂമാനമെടുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

 

Latest News