ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഹാജി മിനയില്‍ മരിച്ചു

മിന- ഹജിന്റെ സുപ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയായ ചൊവ്വാഴ്ച മിനായില്‍ ഒരു മലയാളി ഹാജി മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി പാലഞ്ചേരി ഉസ്മാനാണ് (63) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഹജ് കമ്മിറ്റി വഴിയാണ് ഹജിനെത്തിയത്. 

കണ്ണ്യാല മഹല്ലില്‍ വഴങ്ങോട്  പരേതനായ കുഞ്ഞലവിയുടെ മകനാണ്. പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയാണ്. ഭാര്യ: കുണ്ടിലാടി നഫീസ ( ചെമ്മാണിയോട് )മക്കള്‍: ഷബ്‌ന, ഷഹാന, ഷഹ് ല. ജസീം (എഞ്ചിനിയറിംഗ് വിദ്യാര്‍ഥി )മരുമക്കള്‍ : ഹനീഫ നെടുങ്ങാടന്‍ (ഉച്ചാരക്കടവ് ),അല്‍ത്താഫ്  ഹുസൈന്‍ തോരക്കാട്ടില്‍ (എടത്തനാട്ടുകര), ഫഹദ് കൊപ്പത്ത് പാറമ്മല്‍ (പട്ടാമ്പി).

 

 

Latest News