ദുബായില്‍ എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറക്കിയ പൈലറ്റിനെ മാറ്റിനിര്‍ത്തി

ദുബായ് - ദുബായ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടകരമായ രീതിയില്‍ ലാന്‍ഡ്  ചെയ്ത പൈലറ്റിനെ എയര്‍ ഇന്ത്യ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 20 ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനമാണ് കടുത്ത ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗ് സുഗമമായിരുന്നില്ലെങ്കിലും വിമാനം സുരക്ഷിതമായി നിര്‍ത്തി.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ പറക്കാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനം ദുബായില്‍ ഒരാഴ്ചയോളം നിര്‍ത്തിയിട്ട് പരിശോധനകള്‍ നടത്തി ഇന്ത്യയിലേക്ക് തിരിച്ച് പോകാന്‍ അനുവദിക്കുകയായിരുന്നു.

എ320 വിമാനം താരതമ്യേന പുതിയ ഒന്നായിരുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, അതുകൊണ്ടായിരിക്കാം ഹാര്‍ഡ് ലാന്‍ഡിംഗിനിടെ ലാന്‍ഡിംഗ് ഗിയറിന് കേടുപാടുകള്‍ സംഭവിക്കാതിരുന്നത്,
ഫ്‌ളൈറ്റ് ട്രാക്കിംഗ് സൈറ്റുകള്‍ പ്രകാരം, സംഭവത്തിന് ശേഷം വിമാനം പറന്നിട്ടില്ല.

 

Latest News