Sorry, you need to enable JavaScript to visit this website.

ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ടത്  ഭാഗ്യം കൊണ്ട് മാത്രമെന്ന് ജൂനിയര്‍ എന്‍ടിആര്‍

ഹൈദരാബാദ്-ജപ്പാനില്‍ കഴിഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ഒരാഴ്ചയായി ജപ്പാനില്‍ ആയിരുന്നു ജൂനിയര്‍ എന്‍ടിആര്‍. ഇന്നലെ തന്നെ 155 ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ നടന്നിരുന്നു. 30 പേരാണ് ഇതുവരെ മരിച്ചത്.ജപ്പാനിലുണ്ടായ ഭൂചലനം ഞെട്ടലുണ്ടാക്കിയെന്നും ദുരന്തത്തില്‍ അകപ്പെടാതെ രക്ഷപ്പെടാനായത് ഭാഗ്യം കൊണ്ടാണെന്നും എക്സിലൂടെ നടന്‍ പറയിച്ചു. ഇന്ന് പുലര്‍ച്ചയ്ക്കാണ് താന്‍ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി എന്ന വിവരം ജൂനിയര്‍ എന്‍ടിആര്‍ എക്സിലൂടെ അറിയിച്ചത്.
ജപ്പാനില്‍ നിന്നും ഇന്ന് നാട്ടില്‍ തിരിച്ചത്തി. ഭൂകമ്പത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കഴിഞ്ഞയാഴ്ച മുഴുവന്‍ അവിടെയാണ് ചിലവഴിച്ചത്. ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവരോട് സഹതാപം തോന്നുന്നു. അവിടുത്തെ ജനങ്ങള്‍ വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തരായിരിക്കൂ..'എന്നാണ് താരം എക്സില്‍ കുറിച്ചിരിക്കുന്നത്.
 ഇന്നലെ ഉണ്ടായതില്‍ 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ കൂടുതലും 3ല്‍ കൂടുതല്‍ തീവ്രതയുള്ളവയായിരുന്നു. ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മേഖലയിലെ 32,700 വീടുകളില്‍ വൈദ്യുതി.ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നോട്ടോ പെനിന്‍സുല മേഖലയിലേക്ക് ആയിരത്തോളം സൈനികരെ അയച്ചിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് റോഡുകള്‍ താറുമാറായി.

Latest News