കൊടുവള്ളിയിൽ പെയിന്റിംഗിനിടെ വീണ് യുവാവ് മരിച്ചു

കോഴിക്കോട് - പെയിന്റിംഗിനിടെ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കിഴക്കോത്ത് പന്നൂർ കൊഴപ്പൻചാലിൽ അബ്ദുൽ റസാഖ് (48) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
 കഴിഞ്ഞ വ്യാഴാഴ്ച കൊടുവള്ളിയിൽ ബന്ധു വീട്ടിൽ പെയ്ന്റിംഗ് ചെയ്യുന്നതിനിടെ താഴേ വീണായിരുന്നു അപകടം. ജംസീനയാണ് ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ ആയിഷ നൂറ, ഫാത്തിമ സഹ്‌റ, ആരിഫ സിദ്‌റ.
 

Latest News