VIDEO 300 ലേറെ യാത്രക്കാരുമായി റണ്‍വേയില്‍ ഇറങ്ങിയ വിമാനത്തിന് തീപ്പിടിച്ചു, ആളപായമില്ല

ടോക്കിയോ- ജപ്പാനില്‍ 300 ലേറെ യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന് തീപ്പിടിച്ചു. ടോക്കിയോവിലെ ഹനേഡ എയര്‍പാര്‍ട്ടിലാണ് സംഭവം. റണ്‍വേയില്‍ വെച്ചാണ് വിമാനത്തിന് തീപ്പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപ്പിടിത്തത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിമാനത്തിന്റെ ജനാലകളില്‍നിന്ന് അഗ്നിജ്വാലകള്‍ പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ ദേശീയ ചാനലായ എന്‍.എച്ച്.കെ സംപ്രേഷണം ചെയ്തു.
ഹൊക്കായിഡോയിലെ ഷിന്‍ചിറ്റോസ് എയര്‍പോര്‍ട്ടില്‍നിന്ന് വന്ന വിമാനത്തില്‍ 300 ലേറെ യാത്രക്കാരുണ്ടെന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ചെങ്കടലിൽ യു.എസ് പടക്കപ്പലുകളുണ്ടെങ്കിലും ഹൂതി ഭീതി മാറാതെ ചരക്കു കപ്പലുകള്‍

Latest News