ബാബരി കലാപത്തില്‍ ഉള്‍പ്പെട്ട പ്രതി 31 വര്‍ഷത്തിനുശേഷം പിടിയില്‍, വെറുതെ വിടണോയെന്ന് ബി.ജെ.പിയോട് സിദ്ധരാമയ്യ

ബംഗളൂരു-ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലുണ്ടായ കലാപത്തില്‍ ഉള്‍പ്പെട്ടയാളെ 31 വര്‍ഷത്തിനുശേഷം പിടികൂടിയ കര്‍ണാടക പോലീസ് നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി.
ഹിന്ദുക്കള്‍ക്കെതിരായ വേട്ടയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.1992 ല്‍ ഹിന്ദു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധിച്ചവര്‍ക്കുനേരെ ബി.ജെ.പിയും സംഘ്പരിവാരവും ആക്രമണം നടത്തിയിരുന്നു.കര്‍ണാടകയിലുണ്ടായ കലാപത്തില്‍ 31 വര്‍ഷത്തിനുശേഷമാണ് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ അപലപിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യം ചെയ്തു.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ചെങ്കടലിൽ യു.എസ് പടക്കപ്പലുകളുണ്ടെങ്കിലും ഹൂതി ഭീതി മാറാതെ ചരക്കു കപ്പലുകള്‍

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ വെറുതെ വിടണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പഴയ കേസുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ശ്രീകാന്ത് പൂജാരിയെന്ന 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പ് 1992 ഡിസംബര്‍ അഞ്ചിന് കര്‍ണാടകയിലുണ്ടായ കലാപത്തില്‍ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായ പൂജാരി.
വെള്ളിയാഴ്ച വീട്ടിലെത്തിയാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് മകന്‍ മഞ്ജുനാഥ് പറഞ്ഞു. ചില കേസുകള്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ് പറഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പൂജാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

 

 

 

Latest News