തൊഴിലില്ല; ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, ഏകനായി രണ്ടുവയസ്സായ മകന്‍

ഗുരുഗ്രാം-ഹരിയാനയിലെ ഗുരുഗ്രാമില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗൗരവ് ശര്‍മയെന്ന യുവാവാണ് 23 കാരി ഭാര്യയെ ഗുരുഗ്രാമിലെ വസതിയില്‍ കൊലപ്പെടുത്തിയത്. ദമ്പതികളുടെ രണ്ടു വയസ്സായ മകനെ വീട്ടിലെ മുറിയില്‍ അടിച്ചട്ട നിലയിലാണ്  കണ്ടെത്തിയത്. ഇതേ മുറിയിലായിരുന്നു രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം. ഗാസിയാബാദിലെ കൗശാംബി മെട്രോ സ്‌റ്റേഷനില്‍നിന്ന് താഴേക്ക് ചാടിയാണ് ഗൗരവ് ശര്‍മ ജീവനൊടുക്കിയത്.
യുവാവിന് തൊഴിലില്ലായിരുന്നുവെന്നും ഇതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. കുട്ടിയെ കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

സൈനികരുടെ ഭ്രാന്ത് വർധിക്കുന്നു; ഗാസയില്‍ കാവല്‍ നിര്‍ത്തിയ സൈനികന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു

ചെങ്കടലിൽ യു.എസ് പടക്കപ്പലുകളുണ്ടെങ്കിലും ഹൂതി ഭീതി മാറാതെ ചരക്കു കപ്പലുകള്‍

 

Latest News