Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സലാലയിൽ മദ്രസ ഫെസ്റ്റ് നടത്തി

സലാല മദ്രസത്തുൽ ഇസ്‌ലാമിയയിൽ നടന്ന മദ്രസ ഫെസ്റ്റ്

സലാല-അൽമദ്രസത്തുൽ ഇസ്‌ലാമിയ സലാല മദ്രസ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.ആഘോഷം ഇന്ത്യൻ സ്‌കൂൾ മനേജ്‌മെൻറ് കമ്മിറ്റി പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.ഐഡിയൽ എഡ്യുക്കേഷൻ വിങ് ചെയർമാൻ ജി.സലീം സേഠ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.എസ്ഷ മീർ, കൺവീനർ കെ.ഷൗക്കത്തലി,പി.ടി.എ പ്രസിഡൻറ് ബെൻഷാദ് കോ.കൺവീനർമാരായ സഫർ ഇഖ്ബാൽ,റജീന സലാഹുദ്ദീൻ,സ്റ്റാഫ് സെക്രട്ടറി ആയിഷ അൻസാർ എന്നിവർ സംബന്ധിച്ചു.വിദ്യാർത്ഥികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ ഒരുക്കിയ ഫെസ്റ്റിൽ രചന ഇനങ്ങളിലും സ്‌റ്റേജിനങ്ങളിലും മത്സരങ്ങൾ നടന്നു.മൂന്ന് ദിവസങ്ങളിലായി മുപ്പത്തിമൂന്ന് ഇനങ്ങളിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് മത്സരിച്ചത്.ശംസ്,കമർ,നജമ് എന്നീ ഹൗസുകളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ വി.എസ് ഷമീർ സ്വാഗതവും ഫെസ്റ്റ് കൺവീനർ കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു. ഐഡിയൽ എഡ്യുക്കേഷൻ വിങ് കൺവീനർ അബ്ദുല്ല മുഹമ്മദ്,മുസാബ് ജമാൽ, സാദിഖ് മുഹമ്മദ്,അധ്യാപകരും പി.ടി.എ കമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

Tags

Latest News