ദാരിദ്ര്യം മുതലെടുത്ത് പെണ്‍കുട്ടിക്ക് പഠന ചെലവ് നല്‍കി; ലോഡ്ജിലെത്തി പീഡിപ്പിച്ച ബിസിനസുകാരൻ അറസ്റ്റിൽ

തളിപ്പറമ്പ-  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പറശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വടകര വില്യാപ്പള്ളിയിലെ കുനിയില്‍ വീട്ടില്‍ സി.കെ.സത്യനെയാണ് (54) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.പതിനാറുകാരിയെ 2020 മുതല്‍ ഇയാള്‍ പീഡിപ്പിക്കുന്നതായാണ് പരാതി. പറശിനിക്കടവിലെ ഒരു ലോഡ്ജിലാണ് കഴിഞ്ഞ ദിവസം അവസാനമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യം ചൂഷണം ചെയ്തായിരുന്നു പീഡനം.  അമ്മയ്‌ക്കൊപ്പം പറശിനി മടപ്പുര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചതാണ്. കടുത്ത ദാരിദ്ര്യത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം. അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. അയാള്‍ ബംഗ്ലൂരുവിലാണ് ജോലി ചെയ്യുന്നത്.
പ്രതി  ബംഗ്‌ളൂരുവില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയാണ്. സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ പഠനചെലവുകള്‍ ഇയാള്‍ നല്‍കിയിരുന്നുവത്രേ. പെണ്‍കുട്ടിയും അമ്മയും മടപ്പുര ദര്‍ശനത്തിന് എത്തിയ വിവരമറിഞ്ഞ് പ്രതിയും പിന്നാലെ പറശ്ശിനിക്കടവിലെത്തി ഇവര്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തുകയായിരുന്നു. അമ്മ പുറത്തുപോയ സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടി ഇക്കാര്യം അടുത്ത സുഹൃത്തിനെ മൊബൈല്‍ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. സുഹൃത്തും  മൂന്ന് കൂട്ടുകാരും പറശിനിക്കടവിലെത്തി പ്രതിയെ ആക്രമിച്ചു. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസെത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

Latest News