മക്ക - ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയില്‍ എത്തിക്കാന്‍ ശ്രമിച്ച 95 പേരെ ശിക്ഷിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 565 പേരെയു മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചു.
നിയമ ലംഘകര്‍ക്ക് ആകെ 1,860 ദിവസം തടവും 61.5 ലക്ഷം റിയാല്‍ പിഴയുമാണ് വിധിച്ചത്. 15 വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനഞ്ചു വിദേശികളെ നാടുകടത്താനും വിധിച്ചു. നാടുകടത്തുന്നവരെ പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കാനും വിധിയുണ്ട്.