കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന് ആരംഭിക്കും

കൊച്ചി- കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി മൂന്നിന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. വ്യത്യസ്തമായ പ്രമേയവുമായി മുഹമ്മദ് മുസ്തഫ പുതിയ ചിത്രം അവതരിപ്പിക്കുമ്പോള്‍ പ്രധാന വേഷങ്ങളില്‍ സുരാജ് വെഞ്ഞാറമൂട്, മാലാ പാര്‍വതി, കനി കുസ്രുതി, ഹൃദു ഹാറൂണ്‍, കണ്ണന്‍ നായര്‍ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.  

കോളേജുകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ സാദൃശ്യം തോന്നുന്നവരെ നേരിട്ട് ഓഡിഷന്‍ സെന്ററില്‍ ട്രെയ്നിങ്ങിന് എത്തിച്ചുമായിരുന്നു ഓരോ റോളിലേക്കും താരനിര്‍ണയം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിലേക്ക് ഒരു കൂട്ടം യുവാക്കള്‍ക്ക് അവസരം നല്‍കുക കൂടിയാണ് സംവിധായകന്‍ മുസ്തഫ ഈ ചിത്രത്തില്‍. 

കേരളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്. ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. 

ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- ഫാസില്‍ നാസര്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, സംഗീത സംവിധാനം- മിഥുന്‍ മുകുന്ദന്‍, പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.

Latest News