കൊച്ചി- ഏറെ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം 'കാക്ക', റിലീസിന് തയ്യാറെടുക്കുന്ന 'പന്തം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. അജു അജീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോ- പ്രൊഡ്യൂസര്‍ സാംകൃഷ്ണ. അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ. ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ് വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ക്യാമറ- ജിജു സണ്ണി, എഡിറ്റര്‍- ഗ്രെയ്സന്‍ സെബാസ്റ്റ്യന്‍, മ്യൂസിക് ആന്റ് ബി.ജി.എം- എബിന് സാഗര്‍, ലിറിക്സ്- അനീഷ് കൊല്ലോളി, സമീല്‍ വണ്ടൂര്‍, പി. ആര്. ഒ- പി. ശിവപ്രസാദ്.






