ഗ്ലാമര്‍ വേഷങ്ങളിലൂടെ യുവാക്കളുടെ മനസ്സ് കീഴടക്കിയ നടിയാണ് ഷക്കീല. ഒരു കാലത്ത് മലയാളത്തില്‍ ഷക്കീല തരംഗമായിരുന്നു. കളക്ഷനില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളെ പോലും പിന്നിലാക്കിയാണ് ഷക്കീലയുടെ സിനിമകള്‍ ഓടിയത്. ഇപ്പോള്‍ ഷക്കീല സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മികച്ച വേഷങ്ങളിലൂടെ തമിഴ് സീരിയലുകളിലും സിനിമാ പരിപാടികളിലുമെല്ലാം തിളങ്ങുന്നുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഷക്കീല. തന്റെ ഇപ്പോഴത്തെ കാമുകന് തന്റെ സമ്മതത്തോടെ തന്നെ മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് ഷക്കീല പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇപ്പോള്‍ ഒരു കാമുകനുണ്ട്. പക്ഷെ അദ്ദേഹം വിവാഹിതനാകാന്‍ പോകുകയാണ്. ഞങ്ങള്‍ രണ്ട് പേരും സ്നേഹിച്ചതാണ്. എന്നാല്‍ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ എന്നാണ് ഷക്കീല പറയുന്നത്.
'ഞാന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ വരുമെന്ന് എനിക്കറിയാം. അതിനാല്‍ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ചെയ്തോ എന്ന് ഞാന്‍ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആള് സന്തോഷമായിരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത്. അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. പെട്ടെന്ന് വിവാഹം ചെയ്തോ എന്ന് ഞാനാണ് പറയുന്നത്. കാമുകന്റെ പേര് പറയാന്‍ താല്പര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തില്‍ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. കാമുകന് വിവാഹം ആയാല്‍ അയാള്‍ മുന്‍ കാമുകനായി മാറും. 'തനിക്ക് കല്യാണം കഴിക്കണം, കുട്ടികള്‍ വേണമെന്നൊക്കെ എപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയാകാനോ ഡിവോഴ്സ് ആയവരുമായുള്ള വിവാഹമോ എനിക്ക് സെറ്റാകില്ല. മറ്റൊരാളുടെ ഭാര്യക്ക് ഞാന്‍ കാരണം ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. കല്യാണത്തെക്കുറിച്ച് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്. എനിക്കൊരു കോംപ്ലക്സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാല്‍ അവരുടെ അടിമയാകുമോ എന്നൊക്കെ. ഇപ്പോള്‍ ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. എനിക്ക് തോന്നിയാല്‍ ഭക്ഷണം വെക്കും, ഇല്ലെങ്കില്‍ വെക്കില്ല. പക്ഷെ അങ്ങനെയൊരാള്‍ വന്നാല്‍ അവര്‍ക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല' ഷക്കീല പറഞ്ഞു.






