മുംബൈയില്‍ സ്ഫോടനം നടത്തുമെന്ന്  ഭീഷണി; സുരക്ഷ കൂട്ടി പോലീസ് 

മുംബൈ- മുംബൈയില്‍ നഗരത്തില്‍ ബോംബ് ഭീഷണി. പുതുവത്സര ദിനത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആണ് ഫോണ്‍ വഴി ഭീഷണി സന്ദേശം എത്തിയത്. ഭീഷണിക്ക് പിന്നാലെ നഗരത്തിലെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. നഗരത്തില്‍ വാഹനപരിശോധനയും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തിന് പിന്നാലെ ഡല്‍ഹിയിലും ജാഗ്രത ശക്തമാക്കി. ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് പുതുവത്സരാഘാഷം കൈവിട്ട് പോകാതിരിക്കാന്‍ നിര്‍ദേശവുമായി പൊലീസും എക്സൈസും രംഗത്തുവന്നു. ഡിജെ പാര്‍ട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും മുന്‍ കൂട്ടി എക്സൈസിന്റെ അനുമതി വാങ്ങാന്‍ നിര്‍ദേശം നല്‍കി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പോലീസ് നീക്കം.

Latest News