മീര നന്ദന്‍ ഭാവി വരനൊപ്പം  ലണ്ടനില്‍ ചുറ്റിക്കറങ്ങുന്നു 

ലണ്ടന്‍- മീര നന്ദനും ഭാവി വരന്‍ ശ്രീജുവും ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. എന്റെ ബെസ്റ്റ് ക്രിസ്മസ് എന്നാണ് മീര സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ശ്രീജുവിന് നേരെ രൂക്ഷമായ ബോഡി ഷേമിംഗ് കമന്റുകള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ നിരവധി ആരാധകര്‍ ഇരുവരേയും അനുകൂലിക്കുകയും ചെയ്തു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി അവതാരകയായി മാറിയ മീര നന്ദന്‍ മുല്ല സിനിമിയിലെ ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തിരുന്നു. മലയാളത്തിലും അന്യഭാഷയിലും നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ മീര സിനിമയില്‍ നിന്ന് ഇടവേള എടുത്ത് ഇപ്പോള്‍ അജ്മാന്‍ ഗോള്‍ഡ് എഫ്.എംമില്‍ ആര്‍ജെയാണ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനിലാണ് ശ്രീജു ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്ന് മീര ആരാധകരെ അറിയിച്ചിട്ടുണ്ട്.
 

Latest News