മഹാരാഷ്ട്രയില്‍ ഗ്ലൗസ് ഫാക്ടറിയില്‍  വന്‍തീപിടിത്തം, ആറ് മരണം

മുംബൈ-മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം..
'പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു' ഒരു അഗ്നിശമനസേനാംഗം എന്‍.എന്‍.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്.

Latest News