Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിസോര്‍ട്ട് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രവാസിയുടെ എട്ടു ലക്ഷം തട്ടിയവര്‍ പിടിയില്‍

ഇടുക്കി- ഒന്നരകോടി രൂപക്ക് റിസോര്‍ട്ട് വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വ്യവസായിയില്‍ നിന്നും 8 ലക്ഷം രൂപ കവര്‍ന്ന രണ്ടംഗ സംഘം പിടിയിലായി. ആനച്ചാല്‍ മന്നാക്കുടി പാറയ്ക്കല്‍ ശിഹാബ് (41),പിണങ്ങോട്ടില്‍ ഷിബു (39) എന്നിവരാണ് പിടിയിലായത്. ദുബായില്‍ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്. മനുവിന്റെ ഉടമസ്ഥതയില്‍ കോവില്‍കടവില്‍ റിസോര്‍ട്ടുണ്ട്.അവിടെ മീന്‍ കച്ചവടത്തിനു വന്നാണ് ശിഹാബ് മനുവിനെ പരിചയപ്പെടുന്നത്.
മറയൂരില്‍ സി. എസ് .ഐ ചര്‍ച്ചിന്റെ കീഴിലുള്ള റിസോര്‍ട്ട് ഒന്നരകോടി രൂപക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചു മനുവിനെ പള്ളിവാസലിലുള്ള സി. എസ് .ഐ ചര്‍ച്ചിലേക്ക് ശിഹാബ് വിളിച്ചു വരുത്തി. ചര്‍ച്ചിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ഷിബുവിനെ അവതരിപ്പിച്ചത്.ചര്‍ച്ചിലേക്ക് നടക്കുന്നതിനിടയില്‍ മനുവിന്റെ കൈയില്‍ നിന്നും പണം തട്ടി പറിച്ചു ടീ പ്ലാന്റേഷനിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മനു മൂന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ട് പേരെയും ഉദുമല്‍പ്പേട്ടയില്‍ നിന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തു. പിടികൂടുമ്പോള്‍ പ്രതികളില്‍ നിന്നും 39000 രൂപയും തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ 4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. എസ് .പി വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം മൂന്നാര്‍ ഡി വൈ. എസ് .പി അലക്‌സ് ബേബി,സ്റ്റേഷന്‍ ഓഫീസര്‍മാരായ അജീഷ്, സജി .എന്‍. പോള്‍, ഷിബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

കൂടുതൽ വാർത്തകൾ വായിക്കാം

VIDEO രണ്ട് മുസ്ലിം വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു; പ്രതികള്‍ യുവവാഹിനിക്കാര്‍, നാല് പേർ അറസ്റ്റിൽ

സമസ്ത സമ്മേളനത്തിന്റെ മറവില്‍ 100 രൂപ ചലഞ്ച് പിരിവ്; പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

 

Latest News