Sorry, you need to enable JavaScript to visit this website.

രക്തം കട്ടിയാകുന്നത്  തടയാന്‍ ഉള്ളി ബെസ്റ്റ് 

സെക്കന്തരബാദ്-എല്ലാവരുടെയും അടുക്കളയില്‍ ഉള്ളി ഉണ്ടാകാറുണ്ട്. ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് സവാള. വായിലുണ്ടാകുന്ന അണുബാധയെ ചെറുക്കാനും, പല്ലിന് കേടുണ്ടാകുന്നത് തടയാനും ഉള്ളി നമ്മളെ സഹായിക്കും. രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കുന്നത് വായിലെ അണുക്കളെ നീക്കാന്‍ സഹായിക്കും.ഉള്ളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ ആസ്ത്മക്ക് ഇടയാക്കുന്ന ശാരീരിക മാറ്റങ്ങളെ തടയും. കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്.
രക്തം കട്ടിയാകുന്നത് തടയാന്‍ ഉള്ളിക്ക് കഴിവുണ്ട്. ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും ഉള്ളി ഉപയോഗപ്പെടുത്താം. ഇതിനായി ഉള്ളിയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി.തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി. ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.

Latest News