Sorry, you need to enable JavaScript to visit this website.

കളിക്കളത്തിൽ 2023 ബാക്കിവെച്ച ഓർമകളിലൂടെ ....

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ തോൽവി. അഭിമാനകരമായി, അജയ്യമായി ഫൈനലിലെത്തിയ ആതിഥേയ ടീമിനെ ഞെട്ടിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ കിരീടധാരണം രാഷ്ട്രീയനേട്ടത്തിനുപയോഗിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ഭരിക്കുന്ന പാർട്ടി. 

ഒരു കായിക വർഷത്തിന് കൂടി ഫൈനൽ വിസിൽ മുഴങ്ങുകയാണ്. കളിക്കളത്തിൽ 2023 ബാക്കിവെച്ച ഓർമകളിലൂടെ ....ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ തോൽവി. അഭിമാനകരമായി, അജയ്യമായി ഫൈനലിലെത്തിയ ആതിഥേയ ടീമിനെ ഞെട്ടിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായി. നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ ഇന്ത്യയുടെ കിരീടധാരണം രാഷ്ട്രീയനേട്ടത്തിനുപയോഗിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ഭരിക്കുന്ന പാർട്ടി. 


ഗോൾഡൻ ബോയ്... ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സിൽ തന്റെ കിരീടം കാക്കാനൊരുങ്ങുകയാണ്. 


അന്നസ്‌റിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റം 2023 ൽ ലോക ഫുട്‌ബോളിന്റെ വാർത്താകേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റി. 


ഇന്ത്യൻ ഗുസ്തി ഫെഡറേഷനും അതിനെ നിയന്ത്രിച്ച ബി.ജെ.പി എം.പി ബ്രിജ്ഭൂഷൻ ശരൺ സിംഗിനുമെതിരെ ഒളിംപിക്, ലോക മെഡലുകാർ നയിച്ച സമരം അധികാരകേന്ദ്രങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ഒടുവിൽ ചവിട്ടിമെതിക്കുകയും ചെയ്തു. അവർക്ക് വിലപ്പെട്ട ബഹുമതികൾ തിരിച്ചുനൽകേണ്ടി വന്നു. പക്ഷെ പ്രതിഷേധക്കൊടുങ്കാറ്റിൽ ബ്രിജ്ഭൂഷനും സംഘത്തിനും പദവി നഷ്ടപ്പെടുകയാണ്. 


ഈ അമ്മയുടെ അഭിമാനച്ചിരി 2023 ൽ കായികലോകം ഏറ്റെടുത്തു. യുവ ഗ്രാന്റ്മാസ്റ്റർ പ്രജ്ഞനന്ദക്കൊപ്പം മത്സരങ്ങളിൽ സഞ്ചരിക്കുന്ന അമ്മ നാഗലക്ഷ്മി. പ്രജ്ഞനന്ദയുടെ ചേച്ചി വൈശാലിയും ഈ വർഷം ചെസ് ഗ്രാന്റ്മാസ്റ്ററായി. അപൂർവ ഗ്രാന്റ്മാസ്റ്റർ ജോഡികളായി അവർ. 


സ്‌പെയിൻ വനിതാ ലോക ഫുട്‌ബോൾ ചാമ്പ്യന്മാരായി. ട്രോഫി സമ്മാനിച്ച ചടങ്ങിൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കളിക്കാരികളിലൊരാളെ സമ്മതമില്ലാതെ ചുംബിച്ചതാണ് കായികലോകത്തെ ഞെട്ടിച്ചത്. 


ഇന്ത്യയുടെ സാത്-ചി. ലോക ബാഡ്മിന്റണിൽ പുരുഷ ഡബ്ൾസിൽ പുതിയ ഉയരങ്ങൾ കീഴടക്കി സാത്വിക്-ചിരാഗ് സഖ്യം. ഈ വർഷത്തെ ഖേൽരത്‌ന ബഹുമതി ഈ ജോഡിക്കാണ്. 


2022 ന്റെ അന്ത്യദിനങ്ങളാണ് പെലെ വിടവാങ്ങിയത്. സാന്റോസ് സ്‌റ്റേഡിയത്തിൽ നിത്യനിദ്രക്കായി അദ്ദേഹം യാത്രയായത് ഈ വർഷത്തിന്റെ ആദ്യ ദിനങ്ങളിലാണ്. ഇനി പെലെ ഇല്ലാത്ത ലോകം.... 


റഫറിയിംഗിൽ പ്രതിഷേധിച്ച് ഐ.എസ്.എൽ പ്ലേഓഫിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകൂമനോവിച് ടീമിനെ തിരിച്ചുവിളിച്ചത് ഇന്ത്യൻ ഫുട്‌ബോളിൽ വൻ വിവാദമായി. കോച്ചിനും ടീമിനും കനത്ത ശിക്ഷ കിട്ടി. വർഷമവസാനിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്താണ്. 


ജിദ്ദയിൽ ക്ലബ് ലോകകപ്പുൾപ്പെടെ അഞ്ച് കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി ഈ വർഷം നേടിയത്. എർലിംഗ് ഹാളന്റായിരുന്നു അവരുടെ ഗോൾ എഞ്ചിൻ.


ഈ വർഷത്തെ 22 ഫോർമുല വൺ റെയ്‌സിൽ പത്തൊമ്പതിലും മാക്‌സ് വെർസ്റ്റാപ്പൻ വിജയിയായി. ഒരുപിടി റെക്കോർഡുകളാണ് ഈ വർഷം ഇരുപത്താറുകാരൻ ഓടിയെടുത്തത്. 


ലിയണൽ മെസ്സിയുടെ ഇന്റർ മയാമിയിലേക്കുള്ള ട്രാൻസ്ഫർ അമേരിക്ക നെഞ്ചിലേറ്റി. സെറീന വില്യംസ് ഉൾപ്പെടെ പ്രമുഖർ മെസ്സിയുടെ അരങ്ങേറ്റം കാണാനെത്തി. 


ഇന്ത്യൻ അത്‌ലറ്റിക്‌സിലെ മലയാളിക്കൂട്ടം അനസും അമോജും അജ്മലും തമിഴ്‌നാട്ടുകാരൻ രാജേഷ് രമേശിനൊപ്പം ഏഷ്യൻ ഗെയിംസിൽ ആറു പതിറ്റാണ്ടിനു ശേഷം 4-400 റിലേ സ്വർണം സ്വന്തമാക്കി. ഏഷ്യൻ റെക്കോർഡോടെ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി.  


മൂന്ന് ഗ്രാന്റ്സ്ലാമുകൾ, അവശേഷിച്ച ഒരു ഗ്രാന്റ്സ്ലാമിൽ ഫൈനൽ, ഗ്രാന്റ്സ്ലാം റെക്കോർഡ്... ടെന്നിസിലെ ഗോട്ട് ആരാണെന്ന ചോദ്യത്തിന് കണക്കുകൾ ഉത്തരം പറയും. 


 

Latest News