VIDEO - 2024ല്‍ മമ്മൂട്ടി മരിക്കണം; മോഹന്‍ലാല്‍ ഉയര്‍ച്ചയിലെത്തണം: വിദ്വേഷ പ്രചരണത്തില്‍ യുവാവിന്റെ മാപ്പ്

കൊച്ചി- മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി 2024ല്‍ മരിക്കണമെന്നും മോഹന്‍ലാല്‍ ഉയര്‍ച്ചയിലെത്തണമെന്നതുമാണ് സംഭവിക്കേണ്ട മാറ്റമെന്ന് പറഞ്ഞ് വിദ്വേഷ പ്രചരണം നടത്തിയയാള്‍ മാപ്പുമായി രംഗത്തെത്തി. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് ചോദിക്കുന്നു എന്നു പറഞ്ഞാണ് ഇയാള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലെത്തിയത്. 

മട്ടാഞ്ചേരിക്കാരന്‍ സനോജ് റഷീദാണ് മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസം പറഞ്ഞത്. 2024ല്‍ വരേണ്ട മാറ്റങ്ങളെ കുറിച്ച് പൊതു അഭിപ്രായമെടുത്ത ഒരു യൂട്യൂബ് ചാനലിലായിരുന്നു സനോജ് റഷീദിന്റെ അഭിപ്രായം വന്നത്. ഇത് വൈറലായതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഇയാള്‍ നേരിട്ടത്. അതോടെയാണ് മമ്മൂട്ടിയോടും ദുല്‍ഖര്‍ സല്‍മാനോടും മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. 

മദ്യലഹരിയിലാണ് താനങ്ങനെ പറഞ്ഞതെന്നും മാപ്പു ചോദിക്കുന്നുവെന്നും സാബു അലി മട്ടാഞ്ചേരി എന്ന ഫേസ്ബുക്കില്‍ വന്ന് ഇയാള്‍ പറയുന്നുണ്ട്. 

Latest News