ദോഹ- പുതിയ പ്രവർത്തന കാലയളവിലേക്കുള്ള കൾച്ചറൽ ഫോറം ആലപ്പുഴ ജില്ലാ പ്രസിഡന്റായി അൻസാർ യൂസഫിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷഫീഖ് ജനറൽ സെക്രട്ടറിയായും സഞ്ചയ് ചെറിയാൻ, മുനീർ പി.എച്ച്, മുഹമ്മദ് ഹാഷിം പി.ടി എന്നിവർ വൈസ് പ്രസിഡന്റുമാരായും അബ്ദുൽ ഖാദർ ട്രഷററായും സലീം ഇസ്മായിൽ,നജീബ് ഹസൻ,അഫ്‌സൽ യൂസഫ്,സിയാദ് എം.എസ് എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഒമർ നിസാം,അൻസാരി എന്നിവരാണ് മറ്റു ജില്ലാക്കമ്മറ്റിയംഗങ്ങൾ.
ജില്ലാ പ്രവർത്തക സംഗമത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.






