ദോഹ-സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി)ഖത്തർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡൻറായി ടി.കെ.ഖാസിമിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷബീറിനെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടുമാരായി ഹബീബുറഹ്മാൻ കിഴിശ്ശേരി,ഇ.അർഷദ് എന്നിവരെയും കേന്ദ്ര ഉപദേശക സമിതി അംഗങ്ങളായി കെ.സി അബ്ദുൽ ലത്തീഫ്,പി.പി അബ്ദുറഹീം, മുഹമ്മദ് മുസ്തഫ.കെ, ഡോ.സലിൽ ഹസൻ, മുഹമ്മദ് റാഫി.എ, റിയാസ്.ടി.റസാഖ്, നഹിയാ ബീവി,ബിലാൽ ഹരിപ്പാട്,വി.കെ നൗഫൽ,എം.നസീമ എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സോണൽ പ്രസിഡണ്ടുമാരായി പി.എം ബഷീർ അഹമ്മദ്(ദോഹ സോൺ), അബ്ദുൽ ഹമീദ് വി.എൻ (മദീന ഖലീഫ സോൺ), സുധീർ ടികെ (റയ്യാൻ സോൺ), മുശ്താഖ് കെ എച്ച് (തുമാമ സോൺ), ഷാനവാസ് ഖാലിദ് (വക്‌റ സോൺ) സകീർ ഹുസൈൻ സി പി (അൽഖോർ സോൺ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.സി.ഐ.സി കേന്ദ്ര പ്രതിനിധി സഭ, കൂടിയാലോചന സമിതി എന്നിവയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പുകൾക്ക് എം.കെ മുഹമ്മദലി നേതൃത്വം നൽകി.
ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിൽ അധികമായി സംഘടന പ്രവർത്തിച്ചുവരുന്നു. ധാർമിക,കലാ, സാംസ്‌കാരിക, വൈജ്ഞാനിക, ജനസേവന, ആരോഗ്യ മേഖലകളിൽ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഖത്തറിലെ പൊതു സമൂഹത്തിനിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.
ഖത്തറിന്റെ സവിശേഷതകൾക്കും പാരമ്പര്യങ്ങൾക്കും അനുഗുണമായും അതിന്റെ ധാർമ്മിക മൂല്യങ്ങൾക്കും സാമൂഹിക ചുറ്റുപാടിനും അനുസൃതമായും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും ധാർമിക ശാക്തീകരണത്തിനും കൂടുതൽ കരുത്തോടെ പ്രവർത്തനനിരതരാവും എന്ന് പുതിയ പ്രസിഡണ്ട് ടി.കെ. ഖാസിം പറഞ്ഞു.






