നാട്ടിൽ പോകാനിരിക്കെ മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ- മൈലപ്പുറം സ്വദേശി രാജേഷ് പുറ്റേങ്ങൽ (പ്ലാത്തോട്ടത്തിൽ45) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതംമൂലമായിരുന്നു മരണം. പുതുപ്പറമ്പ് നടുവത്ത് പ്രസീദയാണ് ഭാര്യ, ബിരുദ വിദ്യാർത്ഥിനിയായ അനുശ്രീ നന്ദന, ഗവ.ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ആര്യാനന്ദ എന്നിവർ മക്കളാണ്. മൈലപ്പുറം ഭഗവതി ക്ഷേത്രം മേധാവിയായ ചന്ദ്രൻ സഹോദരനാണ്.
നടപടിക്രമങ്ങൾ ശനിയാഴ്ച പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കും. സംസ്‌ക്കാരം മൈലപ്പുറത്തെ കുടുംബ ശ്മശാനത്തിൽ നടത്തും.

Tags

Latest News