Sorry, you need to enable JavaScript to visit this website.

അവര്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല; സങ്കടമടക്കി ബി.എസ്.എഫ് ഭടന്‍ നൂര്‍ മുഹമ്മദ്

കൊല്ലപ്പെട്ട സഫീറിന്റെ ഭാര്യയും നാലു മക്കളും

ശ്രീനഗര്‍- മൃതദേഹം കാണുന്നതുവരെ സഹോദരനെ കുറിച്ചുള്ള വാര്‍ത്തകള്‍ വിശ്വസിച്ചിരുന്നില്ലെന്ന് ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനികര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ മൂന്ന് യുവാക്കളില്‍ ഒരാളായ സഫീര്‍ അഹമ്മദിന്റെ സഹോദരനും അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ്) കോണ്‍സ്റ്റബിളുമായ നൂര്‍ മുഹമ്മദ് പറഞ്ഞു.
പൂഞ്ചില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിനുശേഷമാണ് നൂര്‍ മുഹമ്മദിനെ സൈന്യം പിടികൂടിയത്. പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (എഎഫ്എഫ് ) ഏറ്റെടുത്തിരുന്നു. ജെയ്‌ശെ മുഹമ്മദുമായി ബന്ധമുള്ള ഈ സംഘടന കശ്മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം 2019 ലാണ് രംഗത്തുവന്നത്.
ഭാര്യയും നാല് കുട്ടികളുമുള്ള സഫീറിന്റെ എല്ലുകള്‍ നുറുങ്ങിയിരുന്നുവെന്നും മര്‍ദമേറ്റ പാടുകളുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍  താന്‍ വിശ്വസിച്ചിരുന്നില്ലെന്നും നൂര്‍ മുഹമ്മദ് എന്‍ഡിടിവിയോട് പറഞ്ഞു. സൈന്യം ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വായിക്കുക:  സൗദിയില്‍ പ്രവാസികളായ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ഇപ്പോഴും അവസരം, വനിതാ ഡ്രൈവിംഗ് ബാധിച്ചിട്ടില്ല

ബുധനാഴ്ച നൂര്‍ മുഹമ്മദും മരിച്ച മറ്റ് രണ്ട് പേരുടെ കുടുംബവും രജൗരിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. കുറ്റക്കാരായ സൈനികര്‍ ശിക്ഷിക്കപ്പെടുമെന്ന് സിംഗ് ഉറപ്പു നല്‍കിയതായി നൂര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള സൈനിക നടപടി  ഇനിയും വിജയിച്ചിട്ടില്ല.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മൂന്ന് സിവിലിയന്മാര്‍ മരിച്ച സംഭവത്തെ തണുപ്പിക്കാനുളള ശ്രമത്തിലാണ്. ഇന്ത്യന്‍ പൗരന്മാരെ  വേദനിപ്പിക്കുന്ന തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് രാജ്‌നാഥ് സിംഗ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി.
സൈന്യം പിടികൂടി പീഡിപ്പിച്ചവര്‍ നിരപരാധികളാണെന്ന് മന്ത്രി തങ്ങളോട് പറഞ്ഞതായി നൂര്‍ മുഹമ്മദ് പറഞ്ഞു. ജീവനെടുത്തതിന് ഒന്നും പരിഹാരമാകില്ലെങ്കിലും ഉത്തരവാദികള്‍ അവരുടെ കൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു- നൂര്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

വായിക്കുക:  നെഞ്ചിടിപ്പിക്കുന്ന വീഡിയോ; കാറ്റില്‍ ആടിയുലഞ്ഞ് വിമാനം
സംഭവത്തെക്കുറിച്ച് ഔപചാരികമായ അന്വേഷണത്തിന് സൈന്യം നേരത്തെഉത്തരവിട്ടിരുന്നു. ഒരു ബ്രിഗേഡിന്റെ കമാന്‍ഡറെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
തീവ്രവാദത്തെ പരാജയപ്പെടുത്തുന്നതോടൊപ്പം തകര്‍ന്ന ജനങ്ങളുടെ വിശ്വാസം നേടാനും ജമ്മു കശ്മീര്‍ മേഖലയിലെ സൈനികരെ അഭിസംബോധന ചെയ്യവെ രാജ്‌നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചു.
സൈന്യം കൊലപ്പെടുത്തിയ മറ്റൊരു യുവാവ് ഷബീര്‍ മുഹമ്മദിന്റെ സഹോദരന്‍ മൂഹമ്മദ് കബീര്‍ ഇനി സൈനിക ക്യാമ്പില്‍ ജോലിക്ക് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. ഷബീര്‍ അഹമ്മദ് കൊല്ലപ്പെട്ട അതേ സൈനിക ക്യാമ്പില്‍ ചുമട്ടുതൊഴിലാളിയായിരുന്നു മുഹമ്മദ് കബീര്‍. അവര്‍ തന്റെ മറ്റൊരു സഹോദരനെ ഫോണില്‍ വിളിച്ച് ക്യാമ്പിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനി ഞാന്‍ അവിടെ പോയി ആര്‍മിയുടെ പോര്‍ട്ടറായി ജോലി ചെയ്യില്ല. അവര്‍ എന്റെ സഹോദരനെ കൊന്നവരാണ്- മുഹമ്മദ് കബീര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

VIDEO യൂറോപ്പിന് സമാനമായ കാഴ്ച; ഉത്തര സൗദിയിലേക്ക് സന്ദര്‍ശക പ്രവാഹം

 

 

Latest News