Sorry, you need to enable JavaScript to visit this website.

നെഞ്ചിടിപ്പിക്കുന്ന വീഡിയോ; കാറ്റില്‍ ആടിയുലഞ്ഞ് വിമാനം

ലണ്ടന്‍- നെഞ്ചിടിപ്പിക്കുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനം രക്ഷപ്പെടുന്ന വീഡിയോ ആണ്  വൈറലായത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലാണ് കാറ്റുപിടിച്ച വിമാനം ഇറങ്ങാന്‍ പാടുപെട്ടത്.
ഗെറിറ്റ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 വിമാനം ഇറങ്ങുമ്പോള്‍ ചിറക് നിലത്തേക്ക് ചരിയുകയായിരുന്നു. ബിഗ്‌ജെറ്റ് ടിവിയാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ടത്.
ലണ്ടന്‍ ഹീത്രൂവില്‍ അമേരിക്കന്‍ 777 അവിശ്വസനീയ ലാന്‍ഡിംഗ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഓ! ഓ! ഓ! നിര്‍ത്തൂ!,' ഗെറിറ്റ് കൊടുങ്കാറ്റ് മൂലമുണ്ടായ പ്രതികൂല സാഹചര്യത്തില്‍  വലിയ യാത്രാവിമാനം റണ്‍വേയ്ക്ക് മുകളില്‍ എത്തിയപ്പോള്‍ വീഡിയോ റെക്കോര്‍ഡുചെയ്യുന്നയാള്‍ പറയുന്നത് കേള്‍ക്കാം.
എന്നാല്‍ 10 സെക്കന്റിലധികം നീണ്ട കുലുക്കത്തിനു ശേഷം പൈലറ്റിന് വിമാനം നിയന്ത്രിക്കാന്‍ കഴിഞ്ഞു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഗെറിറ്റ് കൊടുങ്കാറ്റിനെ തുടര്‍ന്ന് യു.കെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയുമുണ്ടായിരുന്നു. രാജ്യത്തെ റെയില്‍ ഗതാഗതത്തെയും ബാധിച്ചു.

 

 

Latest News