ഫെഫ്കാ യൂണിയന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി- ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയും സതീഷ് ആര്‍. എച്ച്. ട്രഷററുമാണ്. 

ജി. എസ്. വിജയന്‍, എന്‍. എം. ബാദുഷ, ദേവി, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

ഷിബു ജി. സുശീലന്‍, നിമേഷ് എം, ബെന്നി ആര്‍ട്ട് ലൈന്‍, പ്രദീപ് രംഗന്‍, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

ഇരുപത്തി ഒന്ന് അംഗ സംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വര്‍ഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.

Latest News