അബഹ - സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ബീശയില്‍ ഖുനൈഅ് ഡിസ്ട്രിക്ടില്‍ വീടിന് തീപ്പിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.