'സലാര്‍'  500 കോടി ക്ലബ്ബില്‍, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

കൊച്ചി- പ്രശാന്ത് നീലിന്റെ സലാര്‍: സീസ് ഫയര്‍ - ഭാഗം 1' 500 കോടി ക്ലബ്ബില്‍. ഈ സന്തോഷവാര്‍ത്ത നടന്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 300 കോടി ക്ലബ്ബിലേക്ക് സലാര്‍ അടുക്കുകയാണ്. റിലീസ് ചെയ്ത ആറാമത്തെ ദിവസം ഇന്ത്യയില്‍ നിന്ന് 17 കോടി സ്വന്തമാക്കി.ആക്ഷന്‍ ഡ്രാമയുടെ ആഭ്യന്തര ബോക്സോഫീസ് കലക്ഷന്‍ 297.40 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നായി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍നിന്ന് 280.53 കോടി നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമായി അഞ്ചാമത്തെ ദിവസം 25.13 കോടി ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.


 

Latest News