തെല്‍അവീവ്- ഗാസയില്‍ ആഴ്ചകളോളം യുദ്ധം ചെയ്തതിന് ശേഷം അവധിയിലായിരുന്ന ഇസ്രായില്‍ സൈനികന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നിറയൊഴിച്ചു. ഒരേ മുറിയില്‍ ഉറങ്ങുകയായിരുന്ന നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെക്കന്‍ പട്ടണമായ അഷ്‌കെലോണിലെ സൈനിക റിട്രീറ്റില്‍ വിശ്രമിക്കുകയായിരുന്ന കാലാള്‍പ്പട സൈനികനെക്കുറിച്ച് സൈനിക പോലീസിന് റിപ്പോര്‍ട്ട് ചെയ്തതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സൈനികന്റെ ആരോഗ്യനില കണക്കിലെടുത്ത് ഇപ്പോള്‍ അന്വേഷണം നടത്തില്ലെന്നും ഡോക്ടര്‍മാരുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ അന്വേഷണം തുടരൂ എന്നും ഇസ്രായില്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ സൈനികനും ഉചിതമായ വൈദ്യചികിത്സ നല്‍കുന്നുണ്ടെന്ന് ഐഡിഎഫ് വക്താവ് ഇസ്രായിലിന്റെ ചാനല്‍ 12 ന്യൂസിനോട് പറഞ്ഞു.
പരിക്കേറ്റ സൈനികര്‍ക്ക് മെഡിക്കല്‍ സ്റ്റാഫ് ചികിത്സ നല്‍കിയതായും പരിക്കുകള്‍ ഗുരുതരമല്ലെന്നും വക്താവ് പറഞ്ഞു. എന്നാല്‍ വെടിവെച്ചയാളുടെ നിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
മൂന്ന് മാസത്തോളമായി ഇസായില്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുകയാണ്. നിരവധി സൈനികര്‍ ആഴ്ചകളായി യുദ്ധം ചെയ്യുന്നു. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെയുണ്ടായ ഹമാസിന്റെ ആക്രമണത്തിനുശേഷം ഏകദേശം 500 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായില്‍ സൈന്യം വെളിപ്പെടുത്തുന്നത്. കരയുദ്ധം ആരംഭിച്ചതിനുശേഷം 167 സൈനികര്‍ കൊല്ലപ്പെട്ടു.
കൂടുതൽ വാർത്തകൾ വായിക്കാം
ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍






