ദുബായ്- തൃശൂർ കോർപറേഷൻ ഉൾപ്പെടുന്ന തൃശൂർ നിയോജക മണ്ഡലത്തിലെ ദുബായ് കെ.എം.സി.സി പ്രവർത്തകർ മണ്ഡലം കമ്മിറ്റിക്കു രൂപം നൽകി. ഷമീർ പണിക്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി സ്‌റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികളായി ഷമീർ പണിക്കത്ത് (പ്രസിഡന്റ്), സഗീർ സുലൈമാൻ, ശരീഫ് കാളത്തോട്, ഷാബു ഹംസ, ജംഷീർ ഹുസൈൻ (വൈസ് പ്രസിഡന്റുമാർ). തൻവീർ കാളത്തോട് (ജനറൽ സെക്രട്ടറി). ജംഷീർ പി.യു, ശക്കീർ അലി പി.എ, സൈതലവി (സെക്രട്ടറിമാർ), സക്കീർ ഹുസൈൻ തോട്ടത്തിൽ (ട്രഷറർ), ഹനീഫ കാളത്തോട് (ഓർഗ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികളെ അനുമോദിച്ചു ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, സത്താർ കരൂപ്പടന്ന, മുഹമ്മദ് അക്ബർ ചാവക്കാട്, മുസ്തഫ വടുതല, ബഷീർ സൈദ് എന്നിവർ സംസാരിച്ചു.






