Sorry, you need to enable JavaScript to visit this website.

മക്കയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി

മക്ക - മക്ക പ്രവിശ്യയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) അറിയിച്ചു. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മആദിന്‍ ആരംഭിച്ച തീവ്രപര്യവേക്ഷണ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യത്തെ കണ്ടെത്തലാണിത്. മിനറല്‍ പ്രൊഡക്ഷന്‍ ലൈന്‍ നിര്‍മിക്കാനാണ് തീവ്രപര്യവേക്ഷണ പ്രോഗ്രാമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മന്‍സൂറ, മസറ സ്വര്‍ണ ഖനിക്കു ചുറ്റുമുള്ള പര്യവേക്ഷണത്തില്‍ തീവ്രപര്യവേക്ഷണ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അല്‍ഉറൂഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മന്‍സൂറ, മസറ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരത്തിലും നടത്തിയ പര്യവേക്ഷണത്തില്‍ പ്രോത്സാഹജനകമായ ഫലങ്ങള്‍ കണ്ടെത്തി. മന്‍സൂറ, മസറ സ്വര്‍ണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മന്‍സൂറ, മസറ ഖനിയില്‍ നിന്ന് 400 മീറ്റര്‍ ദൂരെ 61 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 10.4 ഗ്രാം സ്വര്‍ണവും 20 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 20.6 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വായിക്കാം

ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍

സൗദിയില്‍ എത്ര പ്രവാസികളുണ്ട്; തൊഴിലില്ലായ്മ കൂടുകയാണോ?

Latest News