കൊല്ലം ഇടമുളക്കല്‍ സ്വദേശി മനാമയില്‍ നിര്യാതനായി

മനാമ- കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതിനിവാസില്‍ അനീഷ് അപ്പു (47) മനാമയില്‍ നിര്യാതനായി. ബഹ്‌റൈനില്‍ ഫ്‌ളക്‌സി വിസയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ജയ്തയും മക്കള്‍ പാര്‍വതി, രോഹിത് എന്നിവരും ബഹ്‌റൈനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അനീഷിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം അറിയിച്ചു.

 

Latest News