Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.സി ത്രൈവിങ് തേർട്ടി ; ജിദ്ദ സിറ്റി പ്രമേയ വിചാരം നടത്തി

ജിദ്ദ- രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) മുപ്പതാം വാർഷികമായ ത്രൈവിങ് തേർട്ടിയുടെ  'വിഭവം കരുതണം വിപ്ലവമാവണം' എന്ന പ്രമേയത്തിൽ ചർച്ചാ സംഗമം നടന്നു.സോൺ ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷതയിൽ അബ്ദുറഹിമാൻ സഖാഫി ചേമ്പ്രശ്ശേരി ഉദ്ടഘാടനം നിർവഹിച്ചു. മനുഷ്യവിഭവങ്ങളും പ്രകൃതി വിഭവങ്ങളും സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ക്രിയാത്മകമായി പ്രയോഗിക്കുമ്പോഴാണ് വരും തലമുറക്ക് കൂടി ഉപയോഗപ്പെടുന്നതെന്നും ഇതിൽ  പ്രവാസികൾക്ക് കൂടുതൽ പങ്ക് വഹിക്കാൻ സാധിക്കുമെന്നും ചർച്ച അഭിപ്രായപെട്ടു.

പ്രകൃതി, മനുഷ്യൻ, യുവത്വം, സമ്പത്ത്,വെള്ളം,സമയം തുടങ്ങീ വിവിധ വിഭവങ്ങളെ എങ്ങനെ കരുതി പ്രയോഗിക്കണം എന്ന ചർച്ചകളും നടന്നു. ആർ എസ് സി ഗ്ലോബൽ മീഡിയ സെക്രട്ടറി സാദിഖ് ചാലിയാർ കീനോട്ട് അവതരിപ്പിച്ചു. കെ.ടി.എ.മുനീർ (ഒ.ഐ.സി.സി), ഇസ്ഹാഖ് പൂണ്ടോളി(കെ.എം.സി.സി),ലാലു വെങ്ങൂർ (നവോദയ), സുജീർ പുത്തൻപള്ളി(മർകസ്,ജിദ്ദ) എന്നിവർ സംസാരിച്ചു. RSC ജിദ്ദ സിറ്റി സോൺ ജനറൽ സെക്രട്ടറി റഫീഖ് കൂട്ടായി  ഉപസംഗ്രഹം നടത്തി.

കേരള മുസ്ലിം ജമാഅതിന്റെ പ്രവാസി സാംസ്കാരിക വിഭാഗമാണ് രിസാല സ്റ്റഡി സർക്കിൾ. സംഘടനയുടെ മുപ്പതാം വാർഷികം വൈവിധ്യമായ പരിപാടികളോടെയാണ് ആചരിക്കുന്നത്.
ഗ്ലോബൽ തലത്തിൽ 1000 യൂനിറ്റുകളിൽ യൂത്ത് കോൺഫറൻസിയകൾ നടന്നു വരുന്നു. പ്രാവാസികളിലെ സാമൂഹിക ബോധവും , ഭൗദ്ധിക മാറ്റവും അടിസ്ഥാന ലക്ഷ്യമാക്കി നടക്കുന്ന 'ത്രയ്‌വ് ത്രൂ' സർവ്വേയിലൂടെ ഒരു ലക്ഷം മനുഷ്യരുമായി പ്രവർത്തകർ സംവദിക്കും. ഖാജ സഖാഫി സ്വാഗതവും സിദ്ധീഖ് മുസ്‌ലിയാർ വലിയപറമ്പ് നന്ദിയും പറഞ്ഞു.

Latest News