തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍

ന്യൂദല്‍ഹി-അതിശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കല്‍ക്കരി അടുപ്പിന് അരികില്‍ കിടന്നുറങ്ങിയ സെക്യൂരിറ്റി ജീവനക്കാരന്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. ദല്‍ഹിയില്‍ ന്യൂ മംഗളപുരിയിലാണ് സംഭവം. 36കാരനായ വിനയ് അറോറയാണ് മരിച്ചത്. അടുപ്പില്‍ നിന്ന് ആളിപ്പടര്‍ന്ന തീയില്‍ യുവാവ് അകപ്പെട്ടുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്. . തൊട്ടരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രങ്ങളും കസേരയുമുണ്ട്. അകത്തുനിന്ന് പൂട്ടിയ നിലയിലുള്ള മുറിയുടെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾ വായിക്കാം

ദുബായില്‍നിന്ന് അവരെ കൊണ്ടുപോയത് ആരാണ്; ഹൈദരബാദിയെ സംശയം

നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍

ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ

ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

Latest News