നടന്‍ വിജയകാന്ത് നിര്യാതനായി, അന്ത്യം കോവിഡ് ബാധയെ തുടര്‍ന്ന്

ചെന്നൈ - നടനും ഡി എം ഡി കെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നവംബര്‍ 20ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ആശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് ബാധയേല്‍ക്കുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട വിജയകാന്തിന് എംജിആര്‍ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡി എം ഡി കെ സ്ഥാപകന്‍ കൂടിയായിരുന്ന വിജയകാന്ത് രണ്ട് തവണ എം എല്‍ എ ആയിട്ടുണ്ട്.

 

Latest News