വിജയകാന്തിന് കോവിഡ്, വെന്റിലേറ്ററില്‍

ചെന്നൈ-നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. 
കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതാ വിജയകാന്തിനെ യോഗം ഡിഎംഡികെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.

Latest News